ബത്തേരി പി.പി.എഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് യോഗം ഇന്നു രാവിലെ 10 മുതൽ അമ്പലവയൽ-വടുവൻചാൽ റൂട്ടിൽ, പാസ്റ്റർ കെ.ബി തോമസ് ശുശ്രൂഷിക്കുന്ന മഞ്ഞപ്പാറ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. പ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. പ്രസിഡന്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ജോസ് ശാമുവെൽ, കെ.എം.സുരേഷ്, വിൻസന്റ് ആൽബർട്ട് എന്നിവർ നേതൃത്വം നൽകുന്നു. സുൽത്താൻ ബത്തേരി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ കർത്തൃവേലയിലായിരിക്കുന്ന 40-ലധികം ദൈവ ദാസന്മാർ സജീവ അംഗങ്ങളായിട്ടുള്ള പ്രാർത്ഥനാ കൂട്ടായ്മയാണ് ബത്തേരി പി.പി.എഫ്.

Previous post സുവിശേഷ യോഗം
Next post മണിപ്പൂർ കലാപം