പുസ്തക പ്രകാശനം

തിരുവല്ല: മാധ്യമപ്രവർത്തകൻ പി. എസ്. ചെറിയാൻ എഴുതിയ ‘ലഘു സഭാ ശബ്ദകോശം’ തിരുവല്ല വൈഎംസിഎയിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉപാദ്ധ്യക്ഷനും വൈഎംസിഎ മുൻ ദേശീയ പ്രസിഡണ്ടുമായ ഡോ.ലബി ഫിലിപ്പ് മാത്യു പ്രകാശനം ചെയ്തു. വർഗീസ് ടി. മങ്ങാട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി. വിവിധ ക്രൈസ്തവ സഭകളുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന പദപഠനം സാഹിത്യരംഗത്ത് ഒരു മുതൽക്കൂട്ടാ ണെന്ന് ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. മരുപ്പച്ച വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ജെയ് തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. ചെറിയാൻ, എബ്രഹാം മർക്കോസ്, ബാബു ജോസഫ്, സുബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ദീപ്തി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

Previous post വാഹനാപകടം
Next post പ്രാർത്ഥനാ സംഗമം