കുവൈറ്റിലെ തീപിടുത്തം : പെന്തക്കോസ്ത് വിശ്വാസി മരിച്ചു

പാമ്പാടി : കുവൈറ്റിൽ ഇന്ന് പുലർച്ചെ ഉണ്ടായ  തീ പിടുത്തതിൽ ഐപിസി പാമ്പാടി ബെഥേൽ സഭാംഗമായ സ്റ്റെഫിൻ എബ്രഹാം സാബു (29) മരണമടഞ്ഞു. പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ സാബു എബ്രഹാമിൻന്റെയും ഷേർളി സാബുവിൻ്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്.

കുവൈറ്റ് അഹമ്മദി ഐപിസി സഭയിൽ അംഗമായിരുന്നു സ്‌റ്റെഫിൻ. ഐപിസി അഹമ്മദി ചർച്ചിൻ്റെ PYPA ട്രഷററായും IPC കുവൈറ്റ് റീജിയൻ ജോയിൻ്റ് കൗൺസിൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

12 മലയാളികൾ മരിച്ചതായിട്ടാണ് വിവരം.

Previous post കുവൈറ്റിൽ തീപിടിത്തം : 41 പേർ മരിച്ചു
Next post കുവൈറ്റിലെ തീപിടുത്തം