ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളയുടെ (CAK) ആഭിമുഖ്യത്തിൽ ‘കോവിഡ് 19 പ്രാർത്ഥനാ സംഗമം’ ജൂൺ 21-ന് തിങ്കളാഴ്ച സൂം ആപ്ലിക്കേഷനിലൂടെ നടക്കും. പാസ്റ്റർ കെ.സി.ജോൺ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ഒ.എം.രാജുക്കുട്ടി, പി.എസ്. ഫിലിപ്, സി.സി. ഏബ്രഹാം എന്നിവർ വചന സന്ദേശം നൽകും. പാസ്റ്റർമാരായ സാം വർഗീസ്, ബിജോയ് കുര്യാക്കോസ്, റ്റി.എ. തോമസ് എന്നിവർ പ്രാർത്ഥനാ സെഷന് നേതൃത്വം നൽകും.
