സംസ്കാര ശുശ്രൂഷ

ബെംഗളൂരു: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.എം. ഭക്തവത്സലന്റെ സംസ്കാരം മെയ് 22 തിങ്കളാഴ്ച നടക്കും. രാവിലെ 8 മണി മുതൽ എറണാകുളം പാലാരിവട്ടം-തമ്മനം റോഡിൽ എക്സോഡസ് ക്രിസ്ത്യൻ സെന്ററിൽ വച്ചുള്ള ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും....

സുവിശേഷ യോഗം

വയനാട്: അമ്പലവയൽ എക്സ് സർവീസ്മെൻ കോളനി ഗ്രൗണ്ടിൽ മെയ് 18 മുതൽ 21 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.കെ മാത്യു (മീനങ്ങാടി), സജു ചാത്തന്നൂർ എന്നിവർ...

ബത്തേരി പി.പി.എഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് യോഗം ഇന്നു രാവിലെ 10 മുതൽ അമ്പലവയൽ-വടുവൻചാൽ റൂട്ടിൽ, പാസ്റ്റർ കെ.ബി തോമസ് ശുശ്രൂഷിക്കുന്ന മഞ്ഞപ്പാറ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. പ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. പ്രസിഡന്റ് പാസ്റ്റർ...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്നു വൈകുന്നേരം ആരംഭിക്കും. മെയ് 10 വരെ പുത്തൻകുന്ന് കോടതിപ്പടി കുഴിവേലിൽ ബ്രദർ ബാബുവിന്റെ ഭവനാങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജി ജോർജ്...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മെയ് 13 ശനിയാഴ്ച വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു രാവിലെ 10 മുതൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

പ്രാർത്ഥനയ്ക്ക്

വയനാട്: തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വയനാട് തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗവും മാനന്തവാടി ടൗണിലെ സ്വതന്ത്ര സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ക്ലീറ്റസ് തോമസിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. പെട്ടന്നുണ്ടായ കഠിനമായ വയറ്...

കൺവെൻഷൻ

മല്ലപ്പള്ളി: 20-ാമത് മല്ലപ്പള്ളി സംയുക്ത പെന്തെകോസ്തു കൺവൻഷൻ മെയ് 12 മുതൽ 14 വരെ മങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോയ്...

പ്രവർത്തനോദ്ഘാടനം

കുമ്പനാട്: ഐപിസി യുവജന വിഭാഗമായ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഗീത ശുശ്രൂഷയും നാളെ (മെയ് 1) വൈകുന്നേരം 4 മണിക്കു സഭാ ആസ്ഥാനമായ ഹെബ്രോൻ പുരത്തു നടക്കും. ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം...

യുവജന ക്യാമ്പ്

ഉദയപുർ : ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ ഫിലദൽഫിയ യൂത്ത് മൂവ്മെന്റിന്റെ വാർഷിക ക്യാമ്പ് മെയ് 3 മുതൽ 5 വരെ മഹാരാഷ്ട്രയിലെ നവാപൂരിൽ നടക്കും. ദൈവദാസന്മാരായ അരുൾ തോമസ്, സുരേഷ് ബാബു, പോൾ തോമസ് മാത്യൂസ്...

സുവിശേഷ യോഗം

വയനാട്: വടുവൻചാൽ-മേപ്പാടി റൂട്ടിൽ നെടുങ്കരണയ്ക്കു സമീപം പുതിയപാടിയിൽ ഏപ്രിൽ 28, 29 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ എബി ഏബ്രഹാം (കോട്ടയം) പ്രസംഗിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും....