പ്രവർത്തനോദ്ഘാടനം

കുമ്പനാട്: ഐപിസി യുവജന വിഭാഗമായ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഗീത ശുശ്രൂഷയും നാളെ (മെയ് 1) വൈകുന്നേരം 4 മണിക്കു സഭാ ആസ്ഥാനമായ ഹെബ്രോൻ പുരത്തു നടക്കും. ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, ജോ.സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും. സഭയുടെ ജനറൽ, സ്റ്റേറ്റ് നേതൃത്വം വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

Previous post ​ പ്രധാന മന്ത്രിക്കു കത്തെഴുതി ക്രൈസ്തവ സംഘടനാ പ്രതിനിധികൾ
Next post വചന ചിന്ത