ഉദ്ഘാടനം

വയനാട്: കുടുംബത്തിനും സമൂഹത്തിനും തലവേദനയായ നൂറ് കണക്കിന് മദ്യപാനികളെ ഡീ-അഡിക്ഷൻ ക്യാമ്പിലൂടെ മദ്യവിമുക്തമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ- ചെറുകാട്ടൂരിൽ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിൻ്റെ  സമർപ്പണ ശുശ്രൂഷ ജൂൺ 19 ബുധനാഴ്ച രാവിലെ 10 ന്  നടക്കും. സെൻ്ററിൻ്റെ ചെയർമാൻ നൈനാൻ തോമസ് ഒറ്റത്തെങ്ങിൽ, മേഴ്സി നൈനാൻ ഒറ്റത്തെങ്ങിൽ, ഡയറക്ടർ സുവി.ജോയി മുളയ്ക്കൽ, പാസ്റ്റർമാരായ വി.സി. ജേക്കബ്, വർഗ്ഗീസ് ചാക്കോ എന്നിവർ നേതൃത്വം നൽകും. സാമൂഹീക, സഭാ-സംഘടനാ നേതാക്കൾ ആശംസകൾ നേരും.

വാർത്ത: കെ.ജെ. ജോബ്, വയനാട്

Previous post മണിപ്പുർ വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും
Next post പ്രാർത്ഥനാ സംഗമവും വാർഷിക സമ്മേളനവും