പ്രത്യാശോത്സവം-2024 ക്രൈസ്തവ സമ്മേളനം

കോട്ടയം : കൊച്ചിൻ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 30 വരെ കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ‘പ്രത്യാശോത്സവം-2024’- ക്രൈസ്തവ മെഗാ സംഗമം നടക്കും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സീനിയർ പാസ്റ്ററും ലോകപ്രശസ്ത പ്രഭാഷകനുമായ റവ. യങ് ഹൂൺ ലീയും സംഘവും സമ്മേളനത്തിൽ പങ്കെടുക്കും. റവ.ഡി മോഹൻ, റവ. വി. ജോൺസൺ, റവ. ശാമുവൽ പട്ട തുടങ്ങിയവരും പ്രഭാഷകരായിരിക്കും.

ഇന്ത്യയിലും വിദേശത്തമുള്ള വിവിധ ക്രൈസ്തവ സംഗീത ബാൻഡുകൾ അണി നിരക്കുന്ന സംഗീത നിശയും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും. പകൽ പവർ കോൺഫറൻസുകളും യൂത്ത് മീറ്റിംഗുകളും നടക്കും. യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സ്ഥാപകനും പ്രഭാഷകനുമായ റവ. പോൾ യോംഗീ ചോ 1999 ൽ കോട്ടയത്ത് എത്തിയിരുന്നു. റവ. യങ് ഹൂൺ ലീ ആണ് 2008 മുതൽ സഭയെ നയിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ പി.സി. ജോസഫ് (പ്രസിഡണ്ട്) – 9961006503; പാസ്റ്റർ ലൈജു ചെറിയാൻ (സെക്രട്ടറി) – 99955648 100; പാസ്റ്റർ ബിജോയി ചിറമേൽ (ജില്ലാ കോഡിനേറ്റർ) – 97447848 11.

Previous post വാർഷിക കൺവൻഷൻ
Next post ബൈബിൾ റീഡിംഗ് (John chapter 18)