യുവജന ക്യാമ്പ്

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗം സിഇഎം 64 -ാമത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ കുട്ടിക്കാനം മാർ ബെസെലിയോസ്‌ ക്രിസ്ത്യൻ കോളേജിൽ നടക്കും. 26ന് രാവിലെ 10 ന് സി.ഇ.എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് ഉത്ഘാടനം ചെയ്യും. Fixing Our Eye (Heb.12:2) എന്നതാണ് ക്യാമ്പ് തീം. പാസ്റ്റർമാരായ ജോൺ തോമസ്, എബ്രഹാം ജോസഫ്, ജേക്കബ് ജോർജ്, വി.ജെ തോമസ്കുട്ടി ഡോ. മാത്യൂ വർഗീസ്, അനീഷ്‌ കൊല്ലംകോട്, ജോയ് എബ്രഹാം, ടി. വൈ ജെയിംസ്, ഗ്ലാഡ്സൺ വർഗീസ്, നന്നു കെ, ബിനു എബ്രഹാം, ഷിബു മാത്യൂ, എബി ബാബി, സിസ്റ്റർ രഞ്ജി സാം എന്നിവർ ക്ലാസുകൾ നയിക്കും.

മോട്ടിവേഷൻ മിസ്റ്റർ സിജോ പി. ജോസഫ് (J C ട്രെയിനർ), പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി. എസ്, സിസ്റ്റർ ഷിബി മാത്യൂ എന്നിവർ കൗൺസിലിംഗ് സെക്ഷൻ നയിക്കും. ഇമ്മാനുവൽ കെ. ബി, ഷാരൂൺ വർഗീസ്, എബിൻ അലക്സ്, എബ്രഹാം ക്രിസ്റ്റഫർ ആരാധനക്ക് നേതൃത്വം നൽകും.

കിഡ്സ്‌ സെക്ഷൻ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കും. പാസ്റ്റർ ജോമോൻ ജോസഫ് , പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ഹബേൽ പി .ജെ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

Previous post സമൂഹത്തോടുള്ള ദൗത്യം നിറവേറ്റണം : പാസ്റ്റർ ഒ.എം.രാജുക്കുട്ടി
Next post മീഡിയ കോൺഫറൻസ്