ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ മാർച്ച് 11 മുതൽ 13 വരെ നടക്കും. സഭാ ആസ്ഥാനമായ മുളക്കുഴ മൗണ്ട് സിയോൻ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുന്ന കൺവൻഷൻ ഓവർസീയർ പാസ്റ്റർ സി.സി.തോമസ് ഉദ്ഘാടനം ചെയ്യും. ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി.എം. മാമച്ചൻ, എജ്യുക്കേഷൻ ഡയറക്ടർ ഡോ.ഷിബു കെ.മാത്യു തുടങ്ങിയവർ നേതൃത്വം നൽകും. പവർ വിഷൻ ടി.വി., ഫെയ്സ്ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

Previous post തോമ്പിക്കണ്ടം കൺവൻഷൻ നാളെ മുതൽ
Next post ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രാനുമതി വേണം