യൂത്ത് & സൺഡേ സ്കൂൾ ക്യാമ്പ്

നെടുങ്ങാടപ്പള്ളി: ദൈവസഭ കേരള റീജിയൻ യൂത്ത്&സൺഡേ സ്കൂൾ 2023 സംസ്ഥാന ക്യാമ്പ് നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെന്ററിൽ ആരംഭിച്ചു. എസ്.എസ്.സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.സി.സിജു ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടം തിന്മയ്ക്ക് വഴങ്ങുന്ന തലമുറകളായി മാറുമ്പോൾ അതിന് നടുവിൽ നന്മയാൽ തിന്മയെ ജയിക്കുന്ന ഒരു തലമുറ ദൈവസഭയിൽ ഉണരുവാൻ അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ ഓർപ്പിച്ചു. പാസ്റ്റർ ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. സെക്രട്ടറി സിസ്റ്റർ റജീന ഫിലിപ്പ് സ്വാഗതം അറിയിച്ചു. ക്യാമ്പിന്റെ നിർദ്ദേശങ്ങൾ Y.P.E. പ്രസിഡണ്ട് പാസ്റ്റർ സാബു ജോൺസൻ നല്കി. പാസ്റ്റർ സണ്ണി.പി.ജോയി, സി.ജെ.വർഗ്ഗീസ് എന്നിവർ പ്രാർത്ഥിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous post കൺവൻഷൻ
Next post നിത്യതയിൽ