കൊറോണ വൈറസ് വകഭേദം: അതീവ ജാഗ്രതയിൽ കൂടുതൽ രാജ്യങ്ങൾ

കൊവിഡ്19– നു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ. ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിലും കണ്ടെത്തിയ അതിവ്യാപനശേഷിയുള്ള വൈറസിന്റെ വകഭേദം ഇപ്പോൾ സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, കാനഡ തുടങ്ങിയ കൂടുതൽ രാജ്യങ്ങളിലും പോർച്ചുഗലിന്റെ ഭാഗമായ മഡെയ്റ ദ്വീപ് സമൂഹത്തിലും കണ്ടെത്തിയതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതായി മാധ്യമ റിപ്പോർട്ടുകൾ. ചൈനയിൽ ബെയ്ജിങ് ഉൾപ്പടെയുള്ള നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ഡിസംബർ 31 വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന അനുമതിയില്ലെന്ന് ജപ്പാനും അറിയിച്ചു.

Previous post സംസ്കാരം നടന്നു
Next post കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും അമേരിക്കയിലും