പാസ്റ്റർ ടി.ജി കോശിയുടെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

  സജി മത്തായി കാതേട്ട്
തിരുവല്ല:   ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായ
പാസ്റ്റർ ടി.ജി കോശിയുടെ വേർപാട് പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന്
ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുസ്മരിച്ചു. 
ഫെബ്രു. 23 ന് കൂടിയ  യോഗത്തിൽ
രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ അനുസ്മരണ സന്ദേശം നല്കി.  ചെയർമാൻ ബ്രദർ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ ടി.ജി.കോശിയുടെ ദീർഘവീക്ഷണവും ദർശനവും 
ആയിരക്കണക്കിന് സുവിശേഷകരെ പ്രേഷിത പ്രവർത്തനത്തിനായി പരിശീലിപ്പിച്ച് വളർത്തിയെടുക്കുവാനും ഭാരത സുവിശേഷീകരണത്തിനു വിലപ്പെട്ട സംഭാവനകൾ നല്കുന്നതിനും  ഏറെ പ്രയത്നിച്ചു. പെന്തെക്കോസ്തു സമൂഹത്തിൽ ക്രമീകൃതവും ഉയർന്ന അക്കാദമിക്
നിലവാരവുമുള്ള പ്രശസ്തമായ
ഒരു സെമിനാരി സ്ഥാപിക്കുന്നതിൽ
ഏറെ പരിശ്രമിച്ചു.
സഭാ ഐക്യത്തിനും ദൈവരാജ്യ വ്യാപനത്തിനും  അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും പെന്തെക്കോസ്ത് സമൂഹം പ്രതിസന്ധികളിലൂടെ കടന്നുപ്പോയപ്പോഴൊക്കെ പാസ്റ്റർ ടി.ജി കോശിയുടെ ഉറച്ച നിലപാടുകൾ മറക്കാവുന്നതല്ലെന്നും   പാസ്റ്റർ കെ.സി.ജോൺ പറഞ്ഞു.
ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ റോയി വാകത്താനം, ജോർജ് മത്തായി സി.പി.എ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട് , ഷിബു മുള്ളംകാട്ടിൽ,  ഷാജി മാറാനാഥാ എന്നിവർ പ്രസംഗിച്ചു.

Previous post ഡോ.റ്റി.ജി.കോശി അനുസ്മരണ സമ്മേളനം നാളെ
Next post ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു