എക്സൽ ഓൺലൈൻ വി.ബി.എസ് ഏപ്രിൽ 5 മുതൽ

പത്തനംതിട്ട: എക്സൽ വി.ബി. എസിന്റെ ആഭിമുഖ്യത്തിൽ ആഗോള തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ വി.ബി.എസ്. ഏപ്രിൽ 5 മുതൽ 10 വരെ നടക്കും. ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം. സൂം, വാട്സ്ആപ്, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ എവിടെ നിന്നും വി.ബി.എസിൽ പങ്കെടുക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ക്ലാസ്സുകൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫീസ് മുൻകൂറായി അടയ്ക്കണം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും വയസ് അനുസരിച്ചുള്ള വർക്ക് ഷീറ്റ്, സർട്ടിഫിക്കേറ്റ്, ബൈബിൾ പാഠങ്ങൾ, വിഡിയോ, ആക്ടിവിറ്റി എന്നിവ നൽകും.

Previous post പാസ്റ്റർ എം.പി. ബെഞ്ചമിൻ കർത്തൃസന്നിധിയിൽ
Next post ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം