സൂററ്റ്/ഗുജറാത്ത്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഗാപ്പെ ക്രിസ്ത്യൻ അസംബ്ലിയുടെ സൂററ്റ് (ഉധ്ന) സയോൺ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.എ ഈശായുടെ (71) സംസ്കാരം ഇന്ന്. ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും. സൂററ്റ് സി.എൻ.ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം കൊത്ത്ലവാടി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
കോട്ടയം പയ്യപ്പാടി കൊച്ചുമറ്റം കുടുംബാംഗമാണ്. ദീർഘ വർഷങ്ങളായി ഉധ്നായിൽ കുടുംബമായി താമസിച്ചായിരുന്നു സുവിശേഷ പ്രവർത്തനം. മഹനേദാൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്.മാങ്ങാനം പുതുച്ചിറ കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മക്കൾ: മെർലിൻ ഈശ, മെർവിൻ ഈശ, എവ്‌ലിൻ ഈശ. മരുമക്കൾ: റെജി ക്രിസ്റ്റഫർ (ഡൽഹി), ഷെറിൻ ഷാജി.
ഫോൺ :+917046692008
ശുശ്രൂഷകൾ തത്സമയം കാണാം👇
