കൺവൻഷൻ

വെണ്ണിക്കുളം: ഗ്രേസ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 20-ാമത് ജനറൽ കൺവെൻഷൻ ഏപ്രിൽ 4 മുതൽ 7 വരെ വെണ്ണിക്കുളം കല്ലുപാലം ആതുര സംഘം ഓഡിറ്റോറിയത്തിൽ (കവുങ്ങുംപ്രയാർ) നടക്കും.  സമർപ്പണ ശുശ്രൂഷ  പ്രസിഡന്റ് ഡോ.ബാബു ശാമുവേൽ നിർവ്വഹിക്കും. 

 പാസ്റ്റർമാരായ എബി എബ്രഹാം, അനീഷ് ചെങ്ങന്നൂർ, ജെയ്‌സ് പണ്ടനാട്, സുനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. പകൽ യോഗങ്ങളിൽ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം, സിസ്റ്റർ പ്രമീള ഷോജൻ, റവ. മാത്യൂസ് കുരുവിള എന്നിവർ പ്രസംഗിക്കും.

ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിന്റെ പതിനാലാമത് ഗ്രാജുവേഷൻ സെർവീസ് ഏപ്രിൽ 6 ന് നടക്കും.  BTh ബാച്ചിൽ പഠനം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾക്ക് ബിരുദം നല്കും.

Previous post വിബിഎസ്
Next post അനുമതി നിഷേധിച്ചു