ചുഴലിക്കാറ്റ് ഭീഷണിയിൽ ഫ്ലോറിഡ

യു.എസ്: വിനാശകരമായ ഹെലിൻ ചുഴലിക്കാറ്റിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും മറ്റൊരു ചുഴലിക്കാറ്റ് ഭീഷണിയിൽ ഫ്ലോറിഡ. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

സമീപ വർഷങ്ങളിൽ വടക്കൻ അറ്റ്ലാൻ്റിക്കിൽ രൂപപ്പെട്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മിൽട്ടൺ. അമേരിക്കയിൽ ആറ് സംസ്ഥാനങ്ങളിലായി 225 പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ ഹെലിൻ ചുഴലിക്കാറ്റിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ്, ഇന്ന് ബുധനാഴ്ച രാത്രിയോടെ മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കര തൊടുമെന്ന മുന്നറിയിപ്പ്.

ഫ്ലോറിഡയിലെ ടാമ്പയിലെ പോലീസ് മിൽട്ടൺ ചുഴലിക്കാറ്റിനെ ‘നൂറ്റാണ്ടിലെ ചുഴിലിക്കാറ്റ് ‘ എന്ന് വിശേഷിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, കാലാവസ്ഥാ ഉദ്യോഗസ്ഥർ അതിനെ കാറ്റഗറി അഞ്ചായി ഉയർത്തി. 165mph (270km/h) വരെയാണ് കാറ്റിൻ്റെ വേഗത.

ചൊവ്വാഴ്ച മിൽട്ടൺ ചുഴലിക്കാറ്റ് കാറ്റഗറി 5 ശക്തി പ്രാപിച്ച് അത് മെക്സിക്കോ ഉൾക്കടലിലൂടെ ഫ്ലോറിഡ പെനിൻസുലയിലേക്ക് നീങ്ങി. ദശലക്ഷക്കണക്കിന് ആളുകൾ കൊടുങ്കാറ്റിനെ നേരിടാനള്ള തയ്യാറെടുപ്പുകളും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നു. താമസക്കാരെ പ്രദേശം ഒഴിപ്പിക്കാൻ തുടങ്ങി. അങ്ങനെ ചെയ്യുന്നത് ജീവൻ്റെയും മരണത്തിൻ്റെയും കാര്യമാണ് എന്ന് പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു.

Previous post മെഡിക്കൽ ക്യാമ്പ്
Next post ബൈബിൾ റീഡിംഗ് (Acts Chapter 12)