ഇയാൻ ചുഴലിക്കാറ്റ്

ഫ്ലോറിഡ/യു.എസ്: അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ! തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഇയാൻ (Ian) ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഫ്ലോറിഡ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 240 കി.മീ വേഗതയിൽ (150 mph) കാറ്റ് വീശുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ബന്ധം നിലച്ചു. 25 ലക്ഷം പേർ ഇരുട്ടിലാണ്. നിരവധി കെട്ടിടങ്ങൾ തകർന്നു. തെരുവുകൾ നദികളായി, മരങ്ങൾ കടപുഴകി വീണു. ഇയാൻ, ഇന്നു (സെപ്റ്റംബർ 29) വ്യാഴാഴ്ച പുലർച്ചെ കരയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും പിന്നീട് കെന്നഡി ബഹിരാകാശ കേന്ദ്രത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ഉയർന്നുവരുമെന്നും ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ഒമ്പത് ഫ്ലോറിഡ കൗണ്ടികൾക്ക് ഫെഡറൽ ഡിസാസ്റ്റർ ഫണ്ടിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകി. കാറ്റിന് ശാന്തത ഉണ്ടാകേണ്ടതിനായി ദൈവജനം പ്രാർത്ഥിക്കുക.

Previous post ബൈബിൾ പരിഭാഷയുടെ നാൾവഴികൾ: സെമിനാർ
Next post യുവജന ക്യാമ്പ്