വാർഷിക സമ്മേളനം

പാറ്റ്ന: ബിഹാറിലെ മിഷനറി പ്രസ്ഥാനമായ ഇന്ത്യാ മിഷൻ്റെ വാർഷിക പ്രവർത്തക സമ്മേളനവും മിഷൻ പാർട്ട്നേഴ്‌സ്‌ കോൺഫ്രൻസും ഒക്ടോബർ 23 മുതൽ 26 വരെ മോത്തിയാരിയിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ദൈവദാസന്മാർ വചനത്തിൽ നിന്ന് പ്രസംഗിക്കുകയും ക്ളാസുകൾ എടുക്കുകയും ചെയ്യും.ബിഹാർ, യുപി, എംപി, സിജി, നേപ്പാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 1200 സുവിശേഷകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘പീഡന കാലത്തെ ഉണർവ്’ എന്നതാണ് തീം. ഇൻഡ്യാ മിഷൻ ഡയറക്ടർ ഡോ. എബി പി മാത്യു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്‌ : 9430457478, 9544711336

Previous post ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗം
Next post പവർ കോൺഫറൻസും കൺവൻഷനും