കൺവൻഷൻ

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ മാർച്ച് 29 ഇന്നു മുതൽ 31 വരെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ എബ്രഹാം ഫിലിപ്പോസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഡോ. ജി. ഡാനിയേൽ, രാജു ആനിക്കാട്, അനീഷ് കാവാലം, തോമസ് ചാക്കോ, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതു സമ്മേളനങ്ങൾ കൂടാതെ പി.വൈ.പി.എ, സൺ‌ഡേ സ്കൂൾ, സോദരി സമാജം വാർഷികം, മാസയോഗം എന്നിവ നടക്കും. സംയുക്തരാധനയോടെ കൺവെൻഷൻ സമാപിക്കും.പാസ്റ്റർ ഷാജു സി. ജോസഫ് (വൈസ് പ്രസിഡണ്ട്), അഡ്വ. ജോൺലി ജോഷി (സെക്രട്ടറി), ജോസഫ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), സാജൻ ജോർജ് (ട്രഷറർ), ഇവാ. സിനീഷ് സെബാസ്റ്റ്യൻ, എം. മുരുഗദാസ് (പബ്ലിസിറ്റി കൺവീനേഴ്‌സ്) എന്നിവർ നേതൃത്വം നൽകും.

Previous post പുതിയ ഭാരവാഹികൾ
Next post നിത്യതയിൽ