മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജേക്കബ് ജോർജ് സങ്കീർത്തനം വായിച്ചു പ്രബോധനം നടത്തി. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി. സി ജേക്കബ് മുഖ്യസന്ദേശം നൽകി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഐആർഎ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ഷിബു ജോസഫ് കുടുംബമായി ഇവിടെ പ്രവർത്തിക്കുന്നു.

Previous post നിത്യതയിൽ
Next post മല്ലപ്പള്ളി യു.പി.എഫ്