കൺവൻഷൻ

ബംഗളുരു: ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെൻ്റ് രണ്ടാമത് വാർഷിക കൺവൻഷൻ ജൂലൈ 23 ശനിയാഴ്ച മുതൽ 28 വ്യാഴാഴ്ച വരെ ഓൺലൈനിൽ നടക്കും. ഐ.പി.സി.കരിഷ്മ സെൻ്റർ പാസ്റ്റർ കെ. വി ജോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ ബേബി ജോൺസൺ കടബനാട്, പാസ്റ്റർമാരായ സുനിൽ ചാക്കോ, അജീഷ്, ഷൈൻ ജോർജ്, സുനില വർഗീസ്, ശ്രീലേഖ ജബൽപൂർ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. പ്രശസ്ത ക്രിസ്തീയ ഗായകർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഈ യോഗങ്ങളുടെ വിപുലമായ ക്രമീകരണങ്ങൾ പാസ്റ്റർ രവി രഹബോത് ബംഗളുരു, പാസ്റ്റർ സാമുവൽ ഇടക്കുള ഡൽഹി, പാസ്റ്റർ പ്രെയ്സ് ജോർജ് (യു.എസ്.എ) എന്നിവരുടെ മേൽനോട്ടത്തിൽ നടത്തുന്നതായിരിക്കും.

Previous post മീഡിയ കോൺഫറൻസ്
Next post ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ജനറൽ കോൺഫറൻസ്