ലോക്ഡൗൺ ഇളവുകൾ നാളെ അർദ്ധരാത്രി മുതൽ: ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയില്ല

തിരുവനന്തപുരം : കേരളത്തിൽ നാളെ അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ നിലവിൽ വരുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല. വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും ഈ ഘട്ടം അതിന് പറ്റിയതല്ലെന്നും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കുന്നതിന് കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Previous post പാസ്റ്റർ കെ.സി. മാത്യൂസ് നിത്യതയിൽ : സംസ്കാരം ഇന്ന്
Next post കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്തു