അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 8 വരെ എല്ലാദിവസവും വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് കൺവെൻഷൻ നടക്കും. സെമിനാരി പ്രസിഡന്റ് റവ. ഡോ. അലക്സി ജോർജ് ഉദ്ഘാടനം ചെയ്യുന്ന സുവിശേഷ യോഗങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ ബാബു ജോർജ് (പത്തനാപുരം), പാസ്റ്റർ വർഗീസ് ജോഷ്വാ, റവ. ഡോ. ബി. വർഗീസ് എന്നിവർ ദൈവവചനം പ്രസംഗിക്കും. എഫ്. റ്റി. സ്. കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
