മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം മേഖലാ മാസയോഗം കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഒ.എം. ജോർജ് മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു. മേഖലയിലെ ഐ.ആർ.എ സഭാ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ടി.പി. പുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജിന്റെ പ്രാർത്ഥനയോടു കൂടി സമാപിച്ചു.

Previous post വാർഷിക കൺവെൻഷൻ
Next post പുസ്തക പ്രകാശനവും സംഗീത വിരുന്നും