മതപരിവർത്തന ആരോപണം

മീററ്റ്: നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ മീററ്റിൽ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. 400 പേരെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന പരാതിയെ തുടർന്നാണ് 2021 ലെ നിയമവിരുദ്ധ മതപരിവർത്തന നിയമത്തിന്റെ വകുപ്പുകൾ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോവിഡ് ലോക്ഡൗൺ കാലത്ത് ചെയ്ത സഹായങ്ങൾ മുൻനിർത്തി ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നാണ് ആരോപണം.

Previous post പ്രാർത്ഥനാ സമ്മേളനം
Next post ബൈബിൾ ക്ലാസ്