റാങ്ക് ജേതാക്കൾ

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് സെയ്റ ആൻ ജേക്കബും മൂന്നാം റാങ്ക് എസ്ഥേർ അക്സാ മാത്യുവും കരസ്ഥമാക്കി.

ആലപ്പുഴ ചെങ്ങന്നൂർ ഐപിസി ഫെയ്ത് സെന്റർ ചർച്ച് അംഗമാണ് സെയ്‌റ ആൻ ജേക്കബ്. കല്ലേലിൽ ന്യൂ ബംഗ്ലാവിൽ ജേക്കബ് ജോർജിന്റെയും ഷേർലി ജേക്കബിന്റെയും മകളാണ്. കോട്ടയം സെയിന്റ് ഗിറ്റ്സിൽ ആയിരുന്നു പഠനം. സഹോദരങ്ങൾ: സനു, സ്നേഹ.

എസ്ഥേർ അക്സ മാത്യു പത്തനംതിട്ട  മേക്കൊഴുർ ശാരോൻ ഫെലോഷിപ് ചർച്ച് അംഗമാണ്. പഴുമണ്ണിൽ മാത്യു പി. ചാക്കോയുടെയും ഏലിയാമ്മ മാത്യുവിന്റെയും മകളാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്നു പഠനം.

Previous post ആത്മീയ സംഗമം
Next post സി എൻ ഐ സഭയ്ക്കും വനിതാ ബിഷപ്