സംഗീത സന്ധ്യ

തൃശ്ശൂർ : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പ്രെയ്സ് മെലഡീസ് ഒരുക്കുന്ന സംഗീത സായാഹ്നം നവംബർ 4, 5 തീയതികളിൽ വൈകിട്ട് 6നു പറവട്ടാനി ശാരോൺ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സാധു കൊച്ചുകുഞ്ഞ് ഉപദേശി, ഭക്തവത്സലൻ, ജോർജ് പീറ്റർ ചിറ്റൂർ, ഷാജു ജോസഫ് തുടങ്ങിയ ഗാനരചയിതാക്കൾ തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിച്ച അനശ്വര ഗാനങ്ങൾക്ക് സുനിൽ സോളമൻ, ലാൽ മാത്യു, ജോസ് പൂമല, ക്രിസ് ജെഫ് ഷാജു എന്നിവർ പാശ്ചാത്തല സംഗീതം ഒരുക്കും. ടോണി ഡി. ചെവ്വൂക്കാരൻ അവതരണം നിർവഹിക്കും. ഇമ്മാനുവൽ ഹെൻട്രി, ക്രിസ്റ്റോ തൃശ്ശൂർ, തിമോത്തി, വിദ്യ മോൾ, ബാബു തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ചെയ്സ് ജോസഫ്, ഇവാ. സജോ തോണിക്കുഴിയിൽ എന്നിവർ പ്രസംഗിക്കും.

Previous post കൺവൻഷൻ
Next post മതപരിവർത്തന ആരോപണം