ചാൾസ് മൂന്നാമൻ പുതിയ ബ്രിട്ടീഷ് രാജാവ്

ലണ്ടൻ: ബ്രിട്ടന്റെ പുതിയ ഭാരണാധികാരിയായി കിരീടം ചൂടി ചാൾസ് മൂന്നാമൻ. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി 74-ാം വയസ്സിൽ ഇനി ചാൾസ് III രാജാവ്. ഏഴ് പതിറ്റാണ്ടിനു ശേഷമാണ് കിരീടധാരണ ചടങ്ങ് ബ്രിട്ടനിൽ നടക്കുന്നത്. ലണ്ടനിലെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും രാജനഗരിയെ ആവേശത്തിലാക്കി ഘോഷയാത്ര വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തി. ലോക നേതാക്കളടക്കം നാലായിരിത്തിലധികം ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുത്തു. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ 5ഘട്ടങ്ങളായുള്ള കിരീടധാരണ ചടങ്ങുകൾ പൂർത്തിയായി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവകാശിയും വെയിൽസ് രാജകുമാരനുമായ ശേഷം, ബ്രിട്ടീഷ് രാജ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ് മൂന്നാമൻ. 2022 സെപ്റ്റംബർ 8-ന് അമ്മ എലിസബത്ത് രാജ്ഞി മരിച്ചതോടെയാണ് ചാൾസ് രാജാവാകുന്നത്.

Previous post നിത്യതയിൽ
Next post മാസയോഗം