ജനറൽ കൺവൻഷൻ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രുവരി 9 ഇന്നു മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ നടക്കും. ഇന്നു വൈകിട്ട് 6 ന് ഡോ. അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും. ഡോ. ജെയ്സൺ തോമസ്, റ്റി. വൈ ജോൺസൺ, പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. സ്പിരിച്വൽ ട്രംപറ്റ് (കോട്ടയം) ഗാന ശുശ്രൂഷ നയിക്കും. നാളെ ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മുതൽ 1വരെ ശുശ്രൂഷക മീറ്റിങ്ങും 11 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങും നടക്കും. ഡോ. ജെസ്സി ജെയ്സൺ പ്രസംഗിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും. 12 ന് ഞായറാഴ്ച പൊതു സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

Previous post സുവിശേഷ യോഗം
Next post കൽപ്പറ്റ കെ.പി.എഫ്