ഒറ്റപ്പാലത്ത് ഒരു സംഘം ആളുകളുടെ മർദ്ദനമേറ്റ് പാസ്റ്റർ ചികിത്സയിൽ

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രേം കുമാറിന് ക്രൂര മർദ്ദനം. ജനുവരി 9 ശനിയാഴ്ച്ച രാത്രിയാണു സംഭവം. ഒരു വീട്ടിൽ യോഗത്തിനു ശേഷം രണ്ടു പേർ വന്ന് പാസ്റ്ററെ പുറത്തേക്ക് വിളിച്ച്‌ അൽപ്പം മാറി നിന്ന് സംസാരിക്കാം എന്നു പറഞ്ഞു. ഇവിടെ നിന്ന് സംസാരിച്ചോളൂ എന്നു പറഞ്ഞ പാസ്റ്ററെ വലിച്ചുകൊണ്ടു പോവുകയും മറഞ്ഞു നിന്ന അൻപതോളം വരുന്ന സുവിശേഷ വിരോധികളായ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം കണ്ട് പാസ്റ്ററുടെ ഭാര്യയും മറ്റുള്ളവരും നിലവിളിച്ചതോടെ ഇനി മേലാൽ ഈ ദേശത്ത് വരരുതെന്ന ഭീഷണി മുഴക്കി അക്രമികൾ പിൻ തിരിയുകയായിരുന്നു. പാസ്റ്റർ ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. അദ്ദേഹവും ഭാര്യ ശ്രീദേവിയും കഴിഞ്ഞ എട്ട് വർഷമായി ഇവിടെ താമസിച്ച് സുവിശേഷവേല ചെയ്ത് വരികയായിരുന്നു. ദൈവജനം ഈ കർത്തൃദാസനെയും കുടുംബത്തെയും അവർ ശുശ്രൂഷിക്കുന്ന സഭയെയും പ്രാർത്ഥനയിൽ വഹിക്കുക.

പാസ്റ്റർ പ്രേംകുമാർ, ഫോൺ: 9946862010

Previous post അമേരിക്കയുടെ പുതിയ ഭരണാധികാരികൾക്കായി പ്രാർത്ഥിക്കുക: റവ. ഫ്രാങ്ക്ലിൻ ഗ്രഹാം
Next post പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ