പൊട്ടുകുളം കൺവൻഷൻ

മുണ്ടത്താനം: വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 13-ാമത് പൊട്ടുകുളം കൺവൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. പാസ്റ്റർ ടി.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, സാജു ചാത്തന്നൂർ, എബി ഏബ്രഹാം, റോബർട്ട് ഇസേക്ക്, ഡെന്നി പോൾ, അനീഷ് കൊല്ലം എന്നിവർ പ്രസംഗിക്കും. മണിമല ‘മഹനയീം വോയ്സ്’ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ രാജേഷ് ജോയി, ബ്രദർ രതീഷ് ജോയി, രഞ്ചൻ ജോയി എന്നിവർ നേതൃത്വം നൽകുന്നു.

Previous post നിത്യതയിൽ
Next post കൺവെൻഷൻ