പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 39-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും സെപ്റ്റംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. മിഷൻ സംഗമമായും സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ അനുഭവങ്ങൾ പങ്കുവയ്ക്കും. പാസ്റ്റർ റോജി വർഗീസ് (കാസർഗോഡ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു കെ. തോമസ് (സൂററ്റ്, ഗുജറാത്ത്) മുഖ്യസന്ദേശവും അനുഭവങ്ങളും പങ്കുവയ്ക്കും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

2021 ജൂലൈ മുതൽ എല്ലാ മാസവും സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാനിടയാകുന്നു.

ID : 828 3015 0680

Password :amen

Previous post പ്രാർത്ഥനയും സ്നേഹ സംഗമവും
Next post വചന ധ്യാനം