സുവിശേഷ സന്ദേശ യാത്ര

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുവിശേഷ സന്ദേശ യാത്ര നടന്നു. കോട്ടയം ജില്ലയിലെ തിരുവാതുക്കൽ, കുരിശു പള്ളി ജംഗ്ഷൻ, കാരാപ്പുഴ ജംഗ്ഷൻ, വേളൂർ, ഇല്ലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരസ്യ യോഗങ്ങളിൽ പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം ജോർജ്, ഷിബു ജോസഫ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ് എന്നിവർ സുവിശേഷ സന്ദേശങ്ങൾ നൽകി. ബ്രദർ ഷിനു ജേക്കബ്, പാസ്റ്റർ ജോബ് ചാക്കോ, ബ്രദർ എം.ജെ ബാബു എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നയിച്ചു. ഐ.ആർ.എ-യുടെ വിവിധ പ്രാദേശിക സഭകളിൽ നിന്നും വിശ്വാസികൾ, ഐ.ആർ.എ യൂത്ത്-സണ്ടേസ്കൂൾ ഭാരവാഹികൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നു വൈകിട്ട് വേളൂർ ഐ.ആർ.എ സഭാങ്കണത്തിൽ സുവിശേഷ യോഗവും നടക്കും. പാസ്റ്റർ എൻ.എം. ജോസഫ് പ്രസംഗിക്കും.

Previous post ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക
Next post കൺവൻഷൻ