പരസ്യ യോഗം

പാസ്റ്റർ പി.സി. ജേക്കബ് പ്രസംഗിക്കുന്നു

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (ഓഗസ്റ്റ് 15) സ്വാതന്ത്ര്യ ദിനത്തിൽ പരസ്യ യോഗം, ലഹരി വിരുദ്ധ ബോധവത്ക്കരണം, ട്രാക്ട് വിതരണം എന്നിവ നടന്നു. ഐ.ആർ.എ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ ജേക്കബ് ജോർജ്, പി.സി. ജേക്കബ്, സാബു എം. ജോസഫ്, ഷിബു ജോസഫ് എന്നിവർ സന്ദേശങ്ങൾ നൽകി. പാസ്റ്റർ ജോബ് ചാക്കോ, ബിജു പമ്പാവാലി എന്നിവർ ഗാനശുശ്രൂഷ നയിച്ചു. ബ്രദർ അമൽ അനുഭവ സാക്ഷ്യം പങ്കു വച്ചു. പാസ്റ്റർ ജേക്കബ് ദാനിയേൽ, പാസ്റ്റർ ഒ.എം. ജോർജ്, മനോജ് ഇല്ലിവളവ്, എം.ജെ. ബാബു, സിജോ സാബു, സഹോദരിമാരായ അന്നമ്മ ദാനിയേൽ, ഷേർളി ജേക്കബ്, ഷിനി ജോൺ, അഖില ഷിനു, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. വാഴൂർ പഞ്ചായത്തിലെ ടി.പി. പുരം, ചാമംപതാൽ, കൊടുങ്ങൂർ, ഇളപ്പുങ്കൽ, 15-ാം മൈൽ എന്നീ സ്ഥലങ്ങളിൽ നടന്ന പ്രവർത്തനങ്ങൾക്കു പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), കമ്മിറ്റിയംഗങ്ങളായ സ്റ്റെഫിൻ ജോസ്, ബൈജു പി. ബാബു, അമൽ രവീന്ദ്രൻ, സനോ ബിനോയ് എന്നിവർ നേതൃത്വം നൽകി.

Previous post
Next post ‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘: പ്രത്യേക സമ്മേളനം