ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും വേളൂർ ഐ.ആർ.എ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒക്ടോബർ 2 ന് ഉച്ച കഴിഞ്ഞ് ശുചീകരണ പ്രവർത്തനം നടത്തി. വേളൂർ, മാണിക്കുന്നം എന്നിവിടങ്ങളിൽ വൃദ്ധരും രോഗികളും ഏകയായും പാർക്കുന്ന ചിലരുടെ ഭവനങ്ങളും പരിസരങ്ങളുമാണ് വൃത്തിയാക്കി നൽകിയത്. ആർ. വൈ. എം. പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ കമ്മിറ്റിയംഗങ്ങൾ, പാസ്റ്റർ ഷിബു ജോസഫ് തുടങ്ങി ഇരുപത്തിരണ്ടോളം പേർ പങ്കെടുത്തു.

Previous post യു.പി.സി.എഫ് കൺവൻഷൻ
Next post പരസ്യ യോഗം