ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം ഇനി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം: മതപരമായ ആവശ്യങ്ങൾക്കും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കുന്നതിനോ പുനർ നിർമ്മിക്കുന്നതിനോ അനുമതി നൽകാനുള്ള അധികാരം ഇനി പൂർണ്ണമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി വേണമായിരുന്നു. ഇന്നത്തെ (10-2-2021) പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Previous post വാഹനാപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു
Next post ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ