വനിതാ സമ്മേളനം

വയനാട് : ബാംഗ്ലൂർ മലയാളി പെന്തക്കോസ്തു വനിതാ സംഘടനയായ യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രെയർ ഫെലോഷിപ്പിന്റെ (UP-LPF) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7-ന് സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ മദേഴ്സ് പ്രെയർ മൂവ്മെന്റ് ആത്മീയ സമ്മേളനം നടക്കും. പാസ്റ്റർ സാം തോമസ് (പ്രസിഡന്റ്, പി.പി.എഫ്-ബത്തേരി) ഉദ്ഘാടനം ചെയ്യും. സിസ്റ്റർ റീജാ ബിജു, സിസ്റ്റർ ഗിരിജ സാം എന്നിവർ വചനം ശുശ്രൂഷിക്കും. ആശ സുനിൽ ഗാനശുശ്രൂഷ നയിക്കുകയും സുജ അനീഷ് അനുഭവ സാക്ഷ്യം പങ്കു വയ്ക്കുകയും ചെയ്യും. കഴിഞ്ഞ 18 വർഷമായി സ്ത്രീകളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനുവേണ്ടി സ്തുത്യർഹമായ നിലയിൽ പ്രവർത്തിക്കുന്ന സഹോദരിമാരുടെ കൂട്ടായ്മയാണ് യു.പി-എൽ.പി.എഫ്.

സമ്മേളന സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ വിൻസന്റ് ആൽബർട്ട്
ഫോൺ: 938885598, 8848750780
പാസ്റ്റർ ജെറി സഖറിയ
ഫോൺ: 9447431880

Previous post ബൈബിൾ ക്ലാസ്സ്
Next post ക്രൈസ്തവർക്കെതിരെയുള്ള അക്രമം