നിത്യതയിൽ

സൂററ്റ്/ഗുജറാത്ത്: സൂററ്റിലെ യുണെറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് ഫെലോഷിപ്പ് (യുപിസിഎഫ്) പ്രസിഡണ്ട്‌ പാസ്റ്റർ പോൾ പാണ്ടി (65) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബയിൽ കൃപാസനം സഭയിൽ പ്രസംഗിക്കാൻ തയ്യാറാകുമ്പോൾ ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു മരണം. കൃപാസനം സഭകളുടെ സീനിയർ പാസ്റ്ററും സൂററ്റ് കൃപാസനം സഭാ ശുശ്രൂഷകനുമാണ്....

ക്രൈസ്തവ നേതാക്കൾക്ക് വിമർശനം

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച ഒരു ക്രൈസ്തവ നേതാവ് പോലും മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് പ്രതിഷേധാർഹമെന്ന് സാമൂഹിക പ്രവർത്തകർ. യു.പി യിൽ വ്യാജ കേസുകൾ ചുമത്തി പാസ്റ്റർമാരെ ജയിലിലാക്കുന്നുവെന്നും വിമർശനം ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച...

ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട്

ജെ.ബി കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കും തിരുവനന്തപുരം : ക്രിസ്ത്യൻ മതവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച ജെ.ബി.കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് സംസ്ഥാന...

കൺവൻഷൻ

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും. പാസ്റ്റർമാരായ പി. സാംകുട്ടി, പി. സി ജേക്കബ്, ജേക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും....

മുറിവുണങ്ങാത്ത മണിപ്പൂരിന്റെ ക്രിസ്മസ് ദിനങ്ങൾ …

മണിപ്പൂരിലെ ക്രിസ്മസ് രാത്രികൾ കൂട്ടായ്മകളുടേതായിരുന്നു. ഗ്രാമങ്ങളിൽ അവർ സമാധാനപരമായി പ്രാർഥിക്കും, പല വിഭാഗങ്ങളിലുള്ളവർ ഒന്നിച്ചു ചേർന്ന് ഭക്ഷണം കഴിക്കും, ഒരുമിച്ച് ആഘോഷിക്കും, ഓരോ ഗ്രാമത്തിലും ഒന്നിലധികമുള്ള പള്ളികളിൽ നിന്ന് കരോളുകൾ പുറപ്പെടും. വിപണിയുണരുന്ന ആ ക്രിസ്മസ് കാലത്ത് വരുമാനവും കൂടും. പക്ഷെ...

പരസ്യ യോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24-ന് ഉച്ച കഴിഞ്ഞ് പാടിമൺ, എഴുമറ്റൂർ മേഖലകളിൽ പരസ്യ യോഗങ്ങൾ നടന്നു. പാസ്റ്റർമാരായ ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ് തുടങ്ങിയവർ സുവിശേഷ സന്ദേശങ്ങൾ...

കൺവൻഷൻ

തിരുവനന്തപുരം: കന്യാകുളങ്ങര കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. 1973–ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ ഡോ....

ക്രിസ്മസ് സന്ദേശ യാത്ര

വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്നു മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്, പടിഞ്ഞാറത്തറ, കൽപ്പറ്റ, മുട്ടിൽ,...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 30-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 23-ന് ഇന്ത്യൻ സമയം രാത്രി 7.00 മണിക്ക് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്)...