പുതിയ ഭാരവാഹികൾ

വയനാട് : കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. പാസ്റ്റർമാരായ പാസ്റ്റർ എം.സി രമേശ് (പ്രസിഡന്റ്), ജിജോ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സജേഷ് സണ്ണി (സെക്രട്ടറി), സി.ഡി വിൻസന്റ് (ജോ. സെക്രട്ടറി), ജോസഫ് എബ്രഹാം (ട്രഷറർ), സജി, റ്റി.എം രാജീവ്, റെനി,...

നിത്യതയിൽ

കോട്ടയം: ക്രൈസ്തവ സാഹിത്യകാരൻ പാസറ്റർ റോയി വാകത്താനത്തിൻ്റെ മാതാവ് വാക്കയിൽ കുന്നത്തുചിറ പരേതനായ പാസ്റ്റർ സി.കെ. ഏബ്രഹാമിൻ്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 4-ന്.

വി.ബി.എസ്

മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ (എംയുപിഎഫ്) ആഭിമുഖ്യത്തിൽ പ്രഥമ വി.ബി.എസ് ഏപ്രിൽ 1 മുതൽ 6 വരെ മൂശാരിക്കവല ശാരോൻ ഫെലോഷിപ് സഭാ ഹാളിൽ  നടക്കും. അറുപതിൽപരം സഭകളിൽ നിന്നും കുട്ടികൾ...

വാർഷിക ക്യാമ്പ്

കുവൈറ്റ്: ഇൻ്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐസിപിഎഫ്) കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 തീയതികളിൽ NECK ൽ നടക്കും. 4 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ജൂനിയേഴ്‌സ് (4 to 8), ഇന്റർമീഡിയറ്റ് (9 to 11),...

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി  ഇല്ലിവളവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.എം ജോർജ് നെഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. അദ്ദേഹത്തിൻ്റെ സൗഖ്യത്തിനായി ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഫോൺ: +919895547486, +918129922580

ഉന്നത വിജയം

സൂററ്റ്:  ഫെലോഷിപ് പെന്തക്കോസ്ത് സഭാംഗം ഷെറിൻ മരിയ സജി ഗുജറാത്ത് ആനന്ദ് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സിയിൽ ചാൻസലറുടെ ഗോൾഡ് മെഡലോടെ ഉന്നത വിജയം കരസ്ഥമാക്കി. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ കൂടിയായ ചാൻസലറിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി....

മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാൻ നിർദേശിക്കുന്ന ഉത്തരവ് മണിപ്പുർ ഹൈക്കോടതി റദ്ദാക്കി

മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിച്ച വിധി പരിഷ്‌കരിച്ച് മണിപ്പുര്‍ ഹൈക്കോടതി ഇംഫാൽ: മണിപ്പൂരിൽ കലാപത്തിനു വഴിവച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി (എസ്.ടി) നൽകാൻ ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽഷില്ലു നിർദേശിക്കുന്ന 2003-ലെ വിധിയിലെ...

മതപരിവർത്തനം: ഛത്തീസ്ഗഡിൽ പുതിയ നിയമം വരും

റായ്പൂർ: സുവിശേഷ പ്രവർത്തനം തടയാൻ ലക്ഷ്യമിട്ട് ഛത്തീസ്ഗഢിൽ മതപരിവർത്തനത്തിന് പുതിയ നിയമം കൊണ്ടുവരാൻ ബിജെപി സർക്കാർ. ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും സുവിശേഷവേലക്കാരെ തടവിലാക്കാൻ ഏറെ സാധ്യതയുള്ള നിയമമാണിത്. ക്രിസ്തീയ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പൂർണമായി നിരോധിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത...

മതം മാറ്റത്തിനെതിരെ പ്രമോദ് മുത്തലിക്

വിജയപുര/കർണാടക : മതംമാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന ഭീഷണിയുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്. ലംബാണി കോളനി നിവാസികളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തുന്നവരെ തൻ്റെ സംഘടനയുടെ പ്രവർത്തകർ തുരത്തുമെന്ന് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു....

ആരാധന തടഞ്ഞു

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ആരാധന തടഞ്ഞ് സുവിശേഷ വിരോധികൾ. സെൻട്രൽ ഈസ്റ്റേൺ റീജിയനിലെ റായ്പൂർ സഭയിൽ ഫെബ്രു. 18-നാണ് സുവിശഷ വിരോധികൾ ആരാധന തടഞ്ഞത്. പാസ്റ്റർ രാജു വി. ജോൺ ശുശ്രൂഷിക്കുന്ന ഈ സഭയിൽ ആരാധന നടക്കുമ്പോൾ ഒരു സംഘം സുവിശേഷ...