ഉന്നത വിജയം

സൂററ്റ്:  ഫെലോഷിപ് പെന്തക്കോസ്ത് സഭാംഗം ഷെറിൻ മരിയ സജി ഗുജറാത്ത് ആനന്ദ് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സിയിൽ ചാൻസലറുടെ ഗോൾഡ് മെഡലോടെ ഉന്നത വിജയം കരസ്ഥമാക്കി. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ കൂടിയായ ചാൻസലറിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

ഇടുക്കി തൂക്കുപാലം സ്വദേശിയും സൂററ്റിലെ പ്രമുഖ സോഷ്യൽ വർക്കറും വൈ.എം.സി.എ പ്രസിഡന്റും കേരളസമാജം മുൻ പ്രസിഡൻ്റും നിലവിലെ ചാരിറ്റി കോർഡിനേറ്ററുമായ സജി വർഗീസിന്റെയും സൂററ്റ് മലയാളം മിഷൻ അധ്യാപികയായ റീന സജിയുടെയും മകളാണ് ഷെറിൻ മരിയ. ഉധ്ന നവാഗാം ഫെലോഷിപ് പെന്തക്കോസ്ത് ചർച്ചിലെ സജീവ അംഗങ്ങളാണ് ഈ കുടുംബം.

Previous post മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാൻ നിർദേശിക്കുന്ന ഉത്തരവ് മണിപ്പുർ ഹൈക്കോടതി റദ്ദാക്കി
Next post പ്രാർത്ഥനയ്ക്ക്