നിത്യതയിൽ

റാന്നി: പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പിഎംജി) റാന്നി ചെട്ടിമുക്ക് ശുശ്രുഷകൻ പാസ്റ്റർ ഷാജി മാത്യു (50) വാഹനാപകടത്തിൽ മരണപ്പെട്ടു.
പുനലൂരിൽ നിന്നും റാന്നിയിലേയ്ക്ക് പോകുന്ന വഴിയിൽ അവണീശ്വരത്തിനും കുന്നിക്കോടിനും ഇടയ്ക്ക് കാർ ഇടിച്ചായിരുന്നു അപകടം.  ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുമ്പോൾ വഴി മദ്ധ്യേ ബുദ്ധിമുട്ട് നേരിടുകയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ മിനി ഷാജി പരുക്കുകളോടെ ആശുപത്രിയിലാണ്. മക്കൾ: ഷെമി, ഷാലോം.

Previous post വയനാട് ജില്ലാ സമ്മേളനം
Next post അറിയപ്പെടാത്ത ടി.ജി. ഉമ്മൻ