സമർപ്പണ ശുശ്രൂഷ

വയനാട്: പാസ്റ്റർ സുധീർ കുറുപ്പും കുടുംബവും പ്രത്യേക ദർശനത്തോടെ മീനങ്ങാടി ചെണ്ടക്കുനി കോലംപറ്റ റോഡിൽ ഐ.സി.പി.ഫ് ക്യാമ്പ് സെൻ്ററിന് സമീപം പണികഴിപ്പിച്ച മിഷൻ ഹോമിൻ്റെ സമർപ്പണ ശുശ്രൂഷ നാളെ ശനിയാഴ്ച (ഡിസംബർ17) നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ.കെ. മുരളീധർ, ഡോ.സിനി ജോയ്സ് മാത്യൂസ്, വയനാട് ജില്ലയിലെ ചർച്ച് ലീഡേഴ്സ് തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും. ഐ.സി.പി.എഫ് ഏഞ്ചലോസ് ഗാനശുശ്രൂഷ നയിക്കും. സമ്മേളനത്തിലേക്കു വയനാട് ജില്ലയിലെ എല്ലാ ദൈവദാസന്മാരെയും കുടുംബങ്ങളെയും പാസ്റ്റർ സുധീർ കുറുപ്പും കുടുംബവും ക്ഷണിക്കുന്നു.
ഫോൺ: +918888000271

Previous post പ്രാർത്ഥനാ സമ്മേളനം
Next post പ്രാർത്ഥനാ സംഗമം