മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം

നോർത്ത് കാരലിന/യു.എസ്: ഡിസംബർ 10-ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷൻ സി.ഇ.ഒ.യുമായ ഫ്രാങ്ക്ലിൻ ഗ്രഹാം മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തു. ഞങ്ങളുടെ ക്രിസ്ത്യൻ വിശ്വാസങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുള്ള ഒരു രാജ്യത്താണ് ഞാൻ ജീവിക്കുന്നത്. പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും അതിന്റെ സത്യങ്ങൾ മറ്റുള്ളവരോട് അറിയിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് ഗണ്യമായി മാറാം.

ക്രിസ്ത്യാനികൾക്ക് ഇന്ന് ഈ സ്വാതന്ത്ര്യമില്ലാത്ത നിരവധി സ്ഥലങ്ങൾ ലോകമെമ്പാടും ഉണ്ട്. “ആസൂത്രിതവും നിരന്തരവുമായ, മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങൾക്ക്” പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടിക ഈ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. ബർമ, ചൈന, എറിത്രിയ, ഇറാൻ, നൈജീരിയ, ഉത്തര കൊറിയ, പാകിസ്ഥാൻ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിലെ വിശ്വാസികളുടെ സംരക്ഷണത്തിനും ധൈര്യത്തിനും അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണിത്.

കഴിഞ്ഞ നാല് വർഷമായി മതസ്വാതന്ത്ര്യത്തിന് മുൻ‌ഗണന നൽകി പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേതൃത്വത്തിലുള്ള ഭരണനിർവ്വഹണത്തിനു ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടും രാജ്യത്ത് തങ്ങളുടെ വിലമതിക്കപ്പെടുന്ന മതസ്വാതന്ത്ര്യം തുടരുവാൻ പ്രാർത്ഥിക്കുന്നതിനുള്ള ആഹ്വാനോത്തോടെയുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Previous post എംപവറിങ് ദി യൂത്ത് സമ്മേളനം ദുബായിൽ
Next post ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ്