മികച്ച വിജയം

കൊല്ലം: പത്തനാപുരം പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം (254-ാം റാങ്ക്) കരസ്ഥമാക്കി. കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ യുവജന സംഘടനകളിൽ സജീവ സാന്നിധ്യം ആണ്. എൻഐടി കോഴിക്കോട് നിന്നും എഞ്ചിനീറിങ്ങിൽ ബിരുദം നേടിയ ശേഷം ആണ് ഫെബിൻ ഡൽഹിയിലും തുടർന്ന് തിരുവനന്തപുരത്തും സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം ചെയ്തത്. മലയാളം മേജർ എടുത്ത് ഒന്നാം ശ്രമത്തിൽ തന്നെ വിജയം വരിക്കാനായത് മികച്ച നേട്ടമാണ്.

Previous post ഒന്നാം റാങ്ക്
Next post വചന ചിന്ത