ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ മാർച്ച് 11 മുതൽ 13 വരെ സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. സഭയുടെ പ്രധാന ശുശ്രൂഷകർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷ നയിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ കൺവൻഷൻ സ്ഥലത്ത് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി.എം. മാമച്ചൻ, എജ്യുക്കേഷൻ ഡയറക്ടർ ഡോ.ഷിബു കെ.മാത്യു തുടങ്ങിയവർ നേതൃത്വം നൽകും. സൂം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, സെക്രട്ടറി പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ അറിയിച്ചു.

Previous post ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം ഇനി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്: മുഖ്യമന്ത്രി
Next post റാങ്കിന്റെ തിളക്കത്തിൽ അനുമോൾ സണ്ണി