നിത്യതയിൽ

വാർത്ത: പാസ്റ്റർ കെ. ജെ ജോബ് വയനാട് ബാംഗ്ളൂർ: കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) ബാഗ്‌ളൂരിൽ വെച്ച് കർത്തു സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾഗോസ്പൽ), ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയിലും സജീവമായ കർത്തുവേലയിൽ വ്യാപ്തനായിരുന്നു. ബാംഗ്ളൂരിൽ മകൾ ജോയ്സിയുടെ ഭവനത്തിലായിരുന്നു അവസാന വർഷങ്ങൾ താമസിച്ചത്.സംസ്കാരം സെപ്റ്റം 6 നാളെ രാവിലെ 8 ന് ബാംഗ്ളൂർ ഉള്ള ഭവനത്തിൽ (House Number: 60 Carnia houseManikanta residency,Opposite NSB Accademy,Singanaagrahara Huskur post , Electronic City 560099) ഇലക്ട്രോണി സിറ്റി ഹൊങ്ങസാന്ദ്ര ഷാലോം എ.ജി. ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച് ഹൊസൂർ റോഡ് ഗേറ്റ് നമ്പർ വൺ സെമിത്തേരിയിൽ 2.30 pm ന് നടക്കും.ഭാര്യ: പരേതയായ കാക്കനാട് മേരി വർഗീസ്.മക്കൾ: ഓമന എ. കോശി (സെക്കന്തന്ദ്രാബാദ്), സിസി ജോസഫ് (ബാംഗളൂർ). സൈമൺ വർഗ്ഗീസ് (ഗുജറാത്ത്) ജോയ്സി ഈപ്പച്ചൻ – (അയർലൻ്റ്)മരുമക്കൾ: Rev.Dr. അഗസ്റ്റിൻ A. കോശി (സെക്കന്തരാബാദ്) പാസ്റ്റർ കെ.എസ് ജോസഫ് ( സ്റ്റേറ്റ് പ്രസിഡണ്ട് , ഐ.പി.സി കർണ്ണാടക), അച്ചാമ്മ സൈമൺ, പാസ്റ്റർ ഈപ്പച്ചൻ വി.കെ. (സബി കുര്യൻ – അയർലൻ്റ്)പരേതന് ഒൻപത് കൊച്ചുമക്കളും ഏഴ് കൊച്ചു മരുമക്കളും പന്ത്രണ്ട് പേരക്കുട്ടികളുമുണ്ട്.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Luke chapter 23)