ഷാജൻ പാറക്കടവിലിന്റെ പിതാവ് നിത്യതയിൽ

കോട്ടയം: ക്രൈസ്തവ മാധ്യമ പ്രവർത്തകൻ ഷാജൻ പാറക്കടവിലിന്റെ പിതാവ് ഐ.പി.സി. വെള്ളൂർ സഭാംഗവുമായ മണർകാട് പാറക്കടവിൽ എ.ഐ. ചാക്കോ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കെ.എസ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥനാണ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (മെയ് 9) 10 മണിക്ക് ഐപിസി വെള്ളൂർ ബെഥേസ്ദാ സഭയുടെ നേതൃത്വത്തിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. മേരി ചാക്കോയാണ് ഭാര്യ. മക്കൾ: ഷാജൻ, ഉഷ ജോർജ്, ഷിബു. മരുമക്കൾ: സോണിയ ഷാജൻ, ജോർജ് പിടിശേരി മലയിൽ-തൃശൂർ, ജെസി ഷിബു.

Previous post കേരളം ലോക്ഡൗണിലേക്ക്
Next post കൊടുങ്ങൂർ വൈരമല മറിയ നിത്യതയിൽ