റവ. ഡോ. പി. എസ്. ഫിലിപ്പിന്റെ സംസ്കാര ശുശ്രുഷ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പിന്റെ സംസ്കാര ശുശ്രുഷ ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കും.
വൈകിട്ട് 5.30 മുതൽ 9 വരെ ഭൗതീക ശരീരം പുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. നാനാ മേഖലയിലെ വ്യക്തികളും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. നാളെ (ഡിസം. 17 വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് പുനലൂരിലുള്ള സ്വഭവനത്തിൽ എത്തിക്കും. തുടർന് 9 ന് AG ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന പുനലൂർ ഗ്രൗണ്ടിൽ എത്തിച്ച് പൊതു സംസ്കാര ശുശ്രുഷ ആരംഭിക്കും. പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ പങ്കെടുക്കും.
മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസ്, South India Assemblies of God ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ നേതൃത്വം നല്കുന്ന ശുശ്രുഷകൾക്ക് All India Assemblies of God (AGI) ജനറൽ സൂപ്പരിഡന്റ് റവ. ഡി.മോഹൻ, റവ. പോൾ തങ്കയ്യ എന്നിവർ മുഖ്യ ശുശ്രൂഷ നിർവഹിക്കും. ഉച്ചക്ക് 2 ന് ബഥേൽ ബൈബിൾ കോളേജ് അങ്കണത്തിലെ കല്ലറയിൽ സംസ്കരിക്കും.
നിരവധി ആത്മീയ-രാഷ്ട്രിയ-സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും. പൊതു സംസ്കാര ശുശ്രുഷയിൽ സർക്കാറിനെ പ്രതിനിധികരിച്ച് ധനകാര്യ വകുപ്പ് മന്ത്രി KN ബാലഗോപാൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പങ്കെടുക്കും.

Previous post കർണ്ണാടകയിൽ ക്രൈസ്തവർക്ക് എതിരെ 39 അക്രമങ്ങൾ
Next post അരപ്പറ്റ എ.ജി. സഭാംഗം അപ്പു നിര്യാതനായി