സദ്വാർത്താ മഹോത്സവം

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സദ്വാർത്താ മഹോത്സവം പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ മെയ് 27 വെള്ളി മുതൽ 29 ഞായർ വരെ നടക്കും. പാസ്റ്റർമാരായ ഷാജി എം. പോൾ, അനീഷ് തോമസ്, ചെയ്സ് ജോസഫ് എന്നിവർ വചനം ശുശ്രൂഷിക്കും. ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജൂലി ജോമോൻ വചനം പ്രസംഗിക്കും. ഞായർ രാവിലെ 9.30 ന് സഭാ യോഗം, തുടർന്ന് ഉച്ചക്ക് 2.30 ന് യുവജന വിദ്യാർത്ഥി സംഗമവും ഉണ്ടാകും.
എസ്. ജോയൽ സംഗീതാരാധന നയിക്കും. പാസ്റ്റർ ഭക്തവത്സലൻ, ഇവാ. ജെമൻസൺ ജേക്കബ് എന്നിവർ ഗാനങ്ങൾ ആലപിക്കും. 48 മണിക്കൂർ നീണ്ടു നില്ക്കുന്ന പ്രാർത്ഥനാ ശൃംഖലയും ഉണ്ടായിരിക്കും.

Previous post യുവജന ക്യാമ്പ്
Next post ട്രെയിനിങ് ക്യാമ്പ്